I am Gasper Jenson , Chellanam (Cochin), Now i am living in Mundamveli. I am working in KSEB,Kannamaly section as an Oversear. My wife is Cicily and a daughter Maria Chris study at EMGHSS Fortkochi in +2 .

Sunday, March 9, 2008

പരസ്യം പല രൂപത്തില്‍ !

ഇന്നു പരസ്യം പല രൂപത്തിലാണ്! കേരളത്തില്‍ പൊതുവെ പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചു അവരുടെ സൌന്ദര്യം ചൂഷണം ചെയ്തു തങ്ങളുടെ വില്‍പന ചരക്കുകള്‍ മാര്‍ക്കറ്റില്‍ വില്കുന്നത് ഇന്നു സര്‍വ സാധാരണമാണ്. മിക്ക വിദേശ രാജ്യങ്ങളും ഇന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ കച്ചവടത്തിനു ഭാരതിയ സ്ത്രീകളെ ഉപയോഗിക്കുന്ന പ്രവണത കൂടി കൂടി വരുന്നതായി കാണാം. സ്ത്രീകളുടെ മാറിടത്തില്‍ വരെ പരസ്യ പലകകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇന്നു സര്‍വ സാധാരണമാണ് . ഇതിന് ഒരു മാറ്റം വരേണ്ട കാലം ആയി. പുരുഷന്മാരുടെ അടിവസ്ത്രത്തിനു പോലും ഇന്നു പരസ്യം നില്‍കുന്നത് സ്ത്രീകളാണ്‌ എന്നോര്‍ക്കുമ്പോള്‍ നമ്മുടെ സംസ്കാരം ഇന്നു എവിടെ നില്‍കുന്നു എന്ന് നാം ഒന്നു മനസിലാക്കേണം. "ഭാരത സ്ത്രീകള്‍ താന്‍ ഭാവ ശുദ്ധി " എന്ന് പുരാണങ്ങളിലും മറ്റും പറയുന്നുണ്ട് എങ്ങിലും ഇന്നു അതിന് ഒരു അര്ത്ഥം നഷ്ടപെട്ട അവസ്ഥയാണ്‌ നാം കാണുന്നത്. വസ്ത്ര ധാരണത്തില്‍ മാന്യത പുലര്‍ത്തിയിരുന്ന ഭാരതിയ സ്ത്രീകള്‍ ഇന്നു ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് നമ്മുടെ ചുറ്റുപാടും നാം കാണുന്ന ഒരു സത്യം മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ ദുഖം തോന്നിപോകാറുണ്ട്. ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഇതുപോലെ മാന്യത ഇല്ലാത്ത വസ്ത്രങ്ങള്‍ ഇടുവാന്‍ നിര്ഭന്ധിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോകും. ബലാത്സംഗം, പീഡനം മുതലായ സാമുഹിക വിപത്തുകള്‍ വളരെ കൂടുതലായി നടക്കുന്നത് നമ്മുടെ രാജ്യതാണ് എന്നതിന് പ്രധാന കാരണം ഇതെല്ലാമാണ് എന്നോര്‍ക്കുക.

വിദേശ രാജ്യങ്ങളില്‍ പരസ്യങ്ങള്‍ക്ക് ഇപ്പോള്‍ മൃഗങ്ങളെയും ഉപയോഗിക്കിന്നു എന്നത് മേല്‍ കാണിച്ച പടത്തില്‍ നിന്നും നമുക്കു മനസിലാക്കാം. നമുക്കും ഇതുപോലെ ഒന്നു പരീക്ഷിച്ചു കൂടെ ? "god 's own country" (Dogs own country) എന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വഴിയില്‍ അലഞ്ഞു നടക്കുന്ന പട്ടികളുടെ ശരീര ഭാഗങളില്‍ ഇതുപോലെ പരസ്യം പതിച്ചു കൂടെ? ചിന്തിക്കൂ ... ഒന്നു ഇരുത്തി ചിന്തിക്കൂ ..........!!!!

2 comments:

കുഞ്ഞന്‍ said...

ഐഡിയ കൊള്ളാം...!

Sherlock said...

മേനകാഗാന്ധി കേള്‍ക്കണ്ട!