പുകവലി ആരോഗ്യത്തിനു ഹാനികരം ! പണ്ടു മുതലേ നാം കേട്ടു മടുത്ത ഒരു വാചകം മാത്രം . പക്ഷെ പുകവലിക്കുന്നവര്‍ അത് അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം . ഓരോ പ്രാവശ്യം നാം വലികുമ്പോഴും കാന്‍സര്‍ എന്ന മഹാ വിപത്ത് നമ്മെ പിന്തുടരുന്നു എന്ന സത്യം നാം മനപൂര്‍വ്വം മറക്കുന്നു !ചില കൊച്ചു കുട്ടികള്‍ ഒരു ഫാഷന്‍ ആയ് പുകവലി സ്വീകരിച്ചത് കാണുമ്പോള്‍ മനസില്‍ അവരോട് വല്ലാത്ത സഹതാപം തോന്നാറുണ്ട് .പുകവലിക്കുന്നവര്വലിക്കുവാന് തോന്നുമ്പോള്‍ ഒരു മിട്ടായി വാങ്ങി വായിലിട്ടാല്‍ പതിയെ പതിയെ പുകവലി മാറ്റിയെടുക്കാം എന്ന് അനുഭവം ഉള്ളവര്‍ പറഞ്ഞു കേട്ടിടുണ്ട്. അതുകൊണ്ടും പുകവലി മാറ്റുവാന്‍ പറ്റിയില്ലെങ്ങില്‍ പുകവലിക്കാന്‍ തോന്നുന്ന സമയത്തു അടുത്തുനിന്നും വടകൈക്ക് ഒരു കൈവണ്ടി (ഭാരവണ്ടി ) എടുത്തു അത് വലിച്ചുകൊണ്ട് കുറച്ചു ദൂരം നടന്നാല്‍ പുകവലി മാറി കിട്ടും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് . ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്നാല്‍ വണ്ടി വലിച്ചു പോകുമ്പോള്‍ ബീഡി വലികകുവാന് കൈകള്‍ ഒഴിയില്ല എന്നതാണ് ! ഈ പടം കാണുമ്പോള്‍ ഭയം തോന്നും എങ്കിലും ഇതു തന്നെ ആണ് വലിക്കുന്നവരുടെ ശരീരത്തിനു ഉള്ളിലും സംഭവിക്കുന്നത് എന്ന് അവര്‍ മനസിലാക്കുന്നില്ല !
3 comments:
ചുമ മൂലം എല്ലാവരേയും ബുദ്ധിമുട്ടിച്ചിരുന്ന ഞാന്‍ കഴിഞ്ഞ 6 വര്‍ഷമായി ചുമച്ചിട്ടേ ഇല്ല!
താങ്ക് മീ ഫോര്‍ സ്റ്റോപ് സ്മോക്കിങ്ങ്! :)
കുറച്ചു കൂടി details എഴുതരുതോ?
its good
Post a Comment