തമിഴ് നാട്ടിലുള്ള ഒരു കൊച്ചു ഗ്രാമത്തിലൂടെ ടൂര്‍ പോയ സമയത്തു അവിചാരിതമായി ഒരു കാഴ്ച കാണുവാന്‍ സാധിച്ചു . കുറെ ആടുകളുമായി ഒരു ആടിടയന്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നു. ആ സമയത്തു ആ ആടുകളില്‍ ചിലത് അടുത്ത് കണ്ട മരത്തിനു മുകളിലേക്ക് കയറുന്നു. ഈ കാഴ്ച കണ്ടു ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ വാഹനം നിര്‍തി. ഈ കാഴ്ച ഞങ്ങളുടെ കൂടെയുള്ള വിദേശികള്‍ അടക്കം ക്യാമറയില്‍ പകര്തുന്നുണ്ടായിരുന്നു. കുറെ നേരം ഞങ്ങള്‍ ഇതു കണ്ടിരുന്നു. ഈ സമയത്തു ഞാന്‍ എടുത്ത പടങ്ങളില്‍ നിന്നു ഒരെണ്ണം ഇവിടെ പോസ്റ്റ് ചെയുന്നു. തിരിച്ചു പോരാന്‍ എല്ലാവരും വണ്ടിയില്‍ കയറുമ്പോള്‍ എന്തോ ഒരു അമുല്യ നിധി കിട്ടിയത് പോലെ ഒരു സായിപ്പു തന്റെ ചുരുട്ടി പിടിച്ച കൈ എന്നെ തുറന്നു കാണിച്ചു. വളരെ ആകാംഷയോടെ തന്നെ ഞാന്‍ ആ കൈകളിലേക്ക് നോക്കി .... ഹ എന്താണിത് ? ................ കറുത്തു ഉരുണ്ട കുറെ " ആടിന്കാട്ടങ്ങള്‍ "
2 comments:
ഇങ്ങനെയൊന്ന് ആദ്യമായി കാണുന്നു.
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നല്ലേ.
നാട്ടിലെല്ലാം പ്ലാവില്‍ കയറി പ്ലാവില തിന്നുന്ന ആടുകളുണ്ടായാലോ? പാത്തുമ്മയുടെ ആടിന് പിന്നെ പച്ചപ്ലാവില തിന്നാം :)
-സുല്‍
നല്ല കൌതുകമുള്ള ഫോട്ടോ..
രസായിട്ടുണ്ട്....
Post a Comment