I am Gasper Jenson , Chellanam (Cochin), Now i am living in Mundamveli. I am working in KSEB,Kannamaly section as an Oversear. My wife is Cicily and a daughter Maria Chris study at EMGHSS Fortkochi in +2 .

Sunday, March 2, 2008

കൂടുകാരന് പറ്റിയ അമളി ?

എന്തായിരുന്നു പുകില് !
ഓഫീസില്‍ മിക്ക ദിവസവും ലീവ്‌ ..
ശമ്പളം കിട്ടിയാല്‍ ഒന്നിനും തികയാത്ത അവസ്ഥ
കടം എല്ലാവര്‍ക്കും തന്നെ കടങ്ങള്‍ ...
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട എന്ന് !

ബസ്സ്റ്റോപ്പില്‍ അവള്‍ വരാന്‍ കാത്തു നില്‍കുന്നു
കോളെജില്‍ കൂടെ പോയി ആക്കുന്നു
മോബ്യെലിലേക്ക് കൂടെ കൂടെയുള്ള വിളികള്‍
തുരുതുരെ മെസേജുകള്‍ പായുന്നു
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട ...

ഒരിക്കല്‍ അവന്‍ പ്രതികരിച്ചു .....!
ഒന്നു പോടാ നിനക്കു പറ്റിയത് പോലെ എനിക്ക് പറ്റത്തില്ല
പിന്നെ ഞാന്‍ അവനോട് ഒന്നും തന്നെ പ്രതികരിചില്ല
ബീചിലുള്ള മര തണലില്‍ ഇളം കാറ്റില്‍ ഉള്ള ഇരിപ്പ് ...
ഐസ് ക്രീമുകള്‍ ഓരോന്നായി ന്നുണയുന്നു

സ്വന്തമായി ബൈക്ക് ഇല്ലാത്ത അവന്‍
വാടക ബൈക്കില്‍ അവളുമായി ചെത്തുന്നു ..
ദിനംപ്രതി കീശയുടെ കനം കുറഞ്ഞു വന്നു ?
അവധി ദിവസങ്ങളില്‍ ഹില്‍ പലസിലൈക്ക് ഒരു പഠന യാത്ര
എന്ത് പടിക്കനനെന്നു അറിയില്ല !

ദിനങ്ങള്‍ കടന്നു , മാസങ്ങള്‍ കൊഴിഞ്ഞു
ക്ലാസുകള്‍ തീര്‍ന്നു നേരില്‍ കാണാന്‍ പറ്റാതെ ആയി
ഒരുനാള്‍ അവളുടെ ഫോണ്‍ വന്നു
അച്ചന്റെ കൂടെ ന്നാട്ടില്‍ ഞാന്‍ പോകുന്നു
ക്ലാസ്സു തുറക്കുമ്പോള്‍ കാണാം നമുക്കു ഇനിയും !

മാസങ്ങള്‍ കടന്നു വേനലും മഴയും മാറി മാറി വന്നു !
ഫോണില്‍ വിളിച്ചാലോ സ്വിച്ച് ഓഫ് പറയുന്നു
ബന്ധപെടുവാന്‍ ഒരു മാര്‍ഗവും ഇല്ലാതെ ആയി
കൊറിയര്‍ ആയി വിട്ട ലെറ്റര്‍ മേല്‍വിലാസം ഇല്ലാതെ
തിരിച്ചു വന്നു വിട്ടതിലും വേഗത്തില്‍ .

പത്രം വായന ശീലമില്ലാത്ത അവന്‍ അന്ന്
പത്രമെടുത്ത്‌ സിനിമ പരസ്യങ്ങള്‍ ഓടിച്ചു നോക്കവേ
കണ്ണുകള്‍ മെല്ലവേ എന്തിലോ ഉടക്കി
താന്‍ ജീവന് തുല്യം സ്നേഹിച്ച തന്‍റെ "മിനി" യുടെ
കല്യാണ ഫോട്ടോ കൂടെ നല്ലൊരു ഗ്ലാമര്‍ പയ്യനും .....!

( മിനി എന്നത് ശരിയായ പേരല്ല ! കാരണം ഈ കുട്ടിയുടെ മു‌ന്നു സഹോദരന്മാര്‍ ഇവിടെ ഉള്ളതിനാലും എന്‍റെ ശരീരം കേടാകാതെ നോക്കേണ്ടത് എന്‍റെ ആവശ്യം ആയതിനാലും മാത്രം .)



2 comments:

Anonymous said...

Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
You can try it live on our website, in Malayalam!

http://www.lipikaar.com

Download Lipikaar FREE for using it with your Blog.

No learning required. Start typing complicated words a just a few seconds.

> No keyboard stickers, no pop-up windows.
> No clumsy key strokes, no struggling with English spellings.

Supports 14 other languages!

Justin Joseph said...

kollam