I am Gasper Jenson , Chellanam (Cochin), Now i am living in Mundamveli. I am working in KSEB,Kannamaly section as an Oversear. My wife is Cicily and a daughter Maria Chris study at EMGHSS Fortkochi in +2 .

Monday, March 31, 2008

ഒരുമ ഉണ്ടെങ്ങില്‍ പൂരപറമ്പിലും .......!

പൂര പറമ്പില്‍ വെടിക്കെട്ട് കാണുവാന്‍ വന്ന ഒരു സംഘം വെടി കെട്ടിനു ഇനിയും ധാരാളം സമയം ഉണ്ട് എന്ന് മനസിലാക്കി പൂര പറമ്പില്‍ കിടന്നു ഒന്നു മയങ്ങി. ഈ സംഘത്തില്‍ അച്ഛനും മക്കളും മറ്റു സ്വന്തക്കാര്‍ എല്ലാവരും ഉണ്ട് എന്നത് ഇതിന്‍റെ മാറ്റ് കൂട്ടുന്നു.

Sunday, March 23, 2008

മരം കയറി ആടുകള്‍ (Goats on trees)

തമിഴ് നാട്ടിലുള്ള ഒരു കൊച്ചു ഗ്രാമത്തിലൂടെ ടൂര്‍ പോയ സമയത്തു അവിചാരിതമായി ഒരു കാഴ്ച കാണുവാന്‍ സാധിച്ചു . കുറെ ആടുകളുമായി ഒരു ആടിടയന്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നു. ആ സമയത്തു ആ ആടുകളില്‍ ചിലത് അടുത്ത് കണ്ട മരത്തിനു മുകളിലേക്ക് കയറുന്നു. ഈ കാഴ്ച കണ്ടു ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ വാഹനം നിര്‍തി. ഈ കാഴ്ച ഞങ്ങളുടെ കൂടെയുള്ള വിദേശികള്‍ അടക്കം ക്യാമറയില്‍ പകര്തുന്നുണ്ടായിരുന്നു. കുറെ നേരം ഞങ്ങള്‍ ഇതു കണ്ടിരുന്നു. ഈ സമയത്തു ഞാന്‍ എടുത്ത പടങ്ങളില്‍ നിന്നു ഒരെണ്ണം ഇവിടെ പോസ്റ്റ് ചെയുന്നു. തിരിച്ചു പോരാന്‍ എല്ലാവരും വണ്ടിയില്‍ കയറുമ്പോള്‍ എന്തോ ഒരു അമുല്യ നിധി കിട്ടിയത് പോലെ ഒരു സായിപ്പു തന്റെ ചുരുട്ടി പിടിച്ച കൈ എന്നെ തുറന്നു കാണിച്ചു. വളരെ ആകാംഷയോടെ തന്നെ ഞാന്‍ ആ കൈകളിലേക്ക് നോക്കി .... ഹ എന്താണിത് ? ................ കറുത്തു ഉരുണ്ട കുറെ " ആടിന്കാട്ടങ്ങള്‍ "

Sunday, March 16, 2008

Palm sunday ( ഹോസാന ഞായര്‍ )

ഇന്നു നമ്മള്‍ ഹോസാന ഞായര്‍ കൊണ്ടാടുന്നു. ലോകത്തുള്ള എല്ലാ ക്രിസ്ത്യാനികളും ഇന്നു പള്ളിയില്‍ പോയി ഈ ദിവസം സ്മരിക്കാറുണ്ട്. സൈതിന്‍ കൊമ്ബുകളുമായി ക്രിസ്തുവിനെ കഴുത പുറത്തു കയറ്റി പരിഹസിച്ചതിന്റ്റെ ഓര്‍മ നമ്മള്‍ ഇന്നു ഒരിക്കല്‍ കുടി ഓര്‍മിക്കുന്നു. മലയാളികളായ ന്നമ്മല്‍ കുരുതോലകള്‍ പിടിച്ചു പ്രദക്ഷിണം നടത്തി ഈ ദിനം ആഘോഷിക്കുന്നു . എല്ലാ ക്രിസ്തു മത വിശ്വാസികള്‍ക്കും എന്‍റെ ആശംസകള്‍ .

Sunday, March 9, 2008

ധീരരായ അറബികള്‍

ഈ ഫോടോ എനിക്ക് ദുബായിലുള്ള എന്‍റെ ഒരു സ്നേഹിതന്‍ അയച്ചു തന്നതാണ്. അവന്റെ അവിടുത്തെ കമ്പനിയുടെ ഓണര്‍ നടത്തിയ ചെറിയ ഒരു പ്രകടനമാണ് ഇത് ! അവന്‍ പ്രത്യേകം ആവശ്യ പെട്ട പ്രകാരം ഞാന്‍ ഈ ഫോട്ടോ എന്‍റെ ഈ സൈറ്റില്‍ കൊടുക്കുന്നു ! അറബികളും അഭ്യാസങ്ങള്‍ കാണിക്കും എന്ന് മനസിലായോ ........!


പരസ്യം പല രൂപത്തില്‍ !

ഇന്നു പരസ്യം പല രൂപത്തിലാണ്! കേരളത്തില്‍ പൊതുവെ പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചു അവരുടെ സൌന്ദര്യം ചൂഷണം ചെയ്തു തങ്ങളുടെ വില്‍പന ചരക്കുകള്‍ മാര്‍ക്കറ്റില്‍ വില്കുന്നത് ഇന്നു സര്‍വ സാധാരണമാണ്. മിക്ക വിദേശ രാജ്യങ്ങളും ഇന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ കച്ചവടത്തിനു ഭാരതിയ സ്ത്രീകളെ ഉപയോഗിക്കുന്ന പ്രവണത കൂടി കൂടി വരുന്നതായി കാണാം. സ്ത്രീകളുടെ മാറിടത്തില്‍ വരെ പരസ്യ പലകകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇന്നു സര്‍വ സാധാരണമാണ് . ഇതിന് ഒരു മാറ്റം വരേണ്ട കാലം ആയി. പുരുഷന്മാരുടെ അടിവസ്ത്രത്തിനു പോലും ഇന്നു പരസ്യം നില്‍കുന്നത് സ്ത്രീകളാണ്‌ എന്നോര്‍ക്കുമ്പോള്‍ നമ്മുടെ സംസ്കാരം ഇന്നു എവിടെ നില്‍കുന്നു എന്ന് നാം ഒന്നു മനസിലാക്കേണം. "ഭാരത സ്ത്രീകള്‍ താന്‍ ഭാവ ശുദ്ധി " എന്ന് പുരാണങ്ങളിലും മറ്റും പറയുന്നുണ്ട് എങ്ങിലും ഇന്നു അതിന് ഒരു അര്ത്ഥം നഷ്ടപെട്ട അവസ്ഥയാണ്‌ നാം കാണുന്നത്. വസ്ത്ര ധാരണത്തില്‍ മാന്യത പുലര്‍ത്തിയിരുന്ന ഭാരതിയ സ്ത്രീകള്‍ ഇന്നു ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് നമ്മുടെ ചുറ്റുപാടും നാം കാണുന്ന ഒരു സത്യം മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ ദുഖം തോന്നിപോകാറുണ്ട്. ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഇതുപോലെ മാന്യത ഇല്ലാത്ത വസ്ത്രങ്ങള്‍ ഇടുവാന്‍ നിര്ഭന്ധിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോകും. ബലാത്സംഗം, പീഡനം മുതലായ സാമുഹിക വിപത്തുകള്‍ വളരെ കൂടുതലായി നടക്കുന്നത് നമ്മുടെ രാജ്യതാണ് എന്നതിന് പ്രധാന കാരണം ഇതെല്ലാമാണ് എന്നോര്‍ക്കുക.

വിദേശ രാജ്യങ്ങളില്‍ പരസ്യങ്ങള്‍ക്ക് ഇപ്പോള്‍ മൃഗങ്ങളെയും ഉപയോഗിക്കിന്നു എന്നത് മേല്‍ കാണിച്ച പടത്തില്‍ നിന്നും നമുക്കു മനസിലാക്കാം. നമുക്കും ഇതുപോലെ ഒന്നു പരീക്ഷിച്ചു കൂടെ ? "god 's own country" (Dogs own country) എന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വഴിയില്‍ അലഞ്ഞു നടക്കുന്ന പട്ടികളുടെ ശരീര ഭാഗങളില്‍ ഇതുപോലെ പരസ്യം പതിച്ചു കൂടെ? ചിന്തിക്കൂ ... ഒന്നു ഇരുത്തി ചിന്തിക്കൂ ..........!!!!

Friday, March 7, 2008

പുകവലി ആരോഗ്യത്തിനു ഹാനികരം !

പുകവലി ആരോഗ്യത്തിനു ഹാനികരം ! പണ്ടു മുതലേ നാം കേട്ടു മടുത്ത ഒരു വാചകം മാത്രം . പക്ഷെ പുകവലിക്കുന്നവര്‍ അത് അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം . ഓരോ പ്രാവശ്യം നാം വലികുമ്പോഴും കാന്‍സര്‍ എന്ന മഹാ വിപത്ത് നമ്മെ പിന്തുടരുന്നു എന്ന സത്യം നാം മനപൂര്‍വ്വം മറക്കുന്നു ! ചില കൊച്ചു കുട്ടികള്‍ ഒരു ഫാഷന്‍ ആയ്‌ പുകവലി സ്വീകരിച്ചത് കാണുമ്പോള്‍ മനസില്‍ അവരോട് വല്ലാത്ത സഹതാപം തോന്നാറുണ്ട് . പുകവലിക്കുന്നവര്‍ വലിക്കുവാന്‍ തോന്നുമ്പോള്‍ ഒരു മിട്ടായി വാങ്ങി വായിലിട്ടാല്‍ പതിയെ പതിയെ പുകവലി മാറ്റിയെടുക്കാം എന്ന് അനുഭവം ഉള്ളവര്‍ പറഞ്ഞു കേട്ടിടുണ്ട്. അതുകൊണ്ടും പുകവലി മാറ്റുവാന്‍ പറ്റിയില്ലെങ്ങില്‍ പുകവലിക്കാന്‍ തോന്നുന്ന സമയത്തു അടുത്തുനിന്നും വടകൈക്ക് ഒരു കൈവണ്ടി (ഭാരവണ്ടി ) എടുത്തു അത് വലിച്ചുകൊണ്ട്‌ കുറച്ചു ദൂരം നടന്നാല്‍ പുകവലി മാറി കിട്ടും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് . ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്നാല്‍ വണ്ടി വലിച്ചു പോകുമ്പോള്‍ ബീഡി വലികകുവാന്‍ കൈകള്‍ ഒഴിയില്ല എന്നതാണ് ! ഈ പടം കാണുമ്പോള്‍ ഭയം തോന്നും എങ്കിലും ഇതു തന്നെ ആണ് വലിക്കുന്നവരുടെ ശരീരത്തിനു ഉള്ളിലും സംഭവിക്കുന്നത് എന്ന് അവര്‍ മനസിലാക്കുന്നില്ല !

Sunday, March 2, 2008

കൂടുകാരന് പറ്റിയ അമളി ?

എന്തായിരുന്നു പുകില് !
ഓഫീസില്‍ മിക്ക ദിവസവും ലീവ്‌ ..
ശമ്പളം കിട്ടിയാല്‍ ഒന്നിനും തികയാത്ത അവസ്ഥ
കടം എല്ലാവര്‍ക്കും തന്നെ കടങ്ങള്‍ ...
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട എന്ന് !

ബസ്സ്റ്റോപ്പില്‍ അവള്‍ വരാന്‍ കാത്തു നില്‍കുന്നു
കോളെജില്‍ കൂടെ പോയി ആക്കുന്നു
മോബ്യെലിലേക്ക് കൂടെ കൂടെയുള്ള വിളികള്‍
തുരുതുരെ മെസേജുകള്‍ പായുന്നു
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട ...

ഒരിക്കല്‍ അവന്‍ പ്രതികരിച്ചു .....!
ഒന്നു പോടാ നിനക്കു പറ്റിയത് പോലെ എനിക്ക് പറ്റത്തില്ല
പിന്നെ ഞാന്‍ അവനോട് ഒന്നും തന്നെ പ്രതികരിചില്ല
ബീചിലുള്ള മര തണലില്‍ ഇളം കാറ്റില്‍ ഉള്ള ഇരിപ്പ് ...
ഐസ് ക്രീമുകള്‍ ഓരോന്നായി ന്നുണയുന്നു

സ്വന്തമായി ബൈക്ക് ഇല്ലാത്ത അവന്‍
വാടക ബൈക്കില്‍ അവളുമായി ചെത്തുന്നു ..
ദിനംപ്രതി കീശയുടെ കനം കുറഞ്ഞു വന്നു ?
അവധി ദിവസങ്ങളില്‍ ഹില്‍ പലസിലൈക്ക് ഒരു പഠന യാത്ര
എന്ത് പടിക്കനനെന്നു അറിയില്ല !

ദിനങ്ങള്‍ കടന്നു , മാസങ്ങള്‍ കൊഴിഞ്ഞു
ക്ലാസുകള്‍ തീര്‍ന്നു നേരില്‍ കാണാന്‍ പറ്റാതെ ആയി
ഒരുനാള്‍ അവളുടെ ഫോണ്‍ വന്നു
അച്ചന്റെ കൂടെ ന്നാട്ടില്‍ ഞാന്‍ പോകുന്നു
ക്ലാസ്സു തുറക്കുമ്പോള്‍ കാണാം നമുക്കു ഇനിയും !

മാസങ്ങള്‍ കടന്നു വേനലും മഴയും മാറി മാറി വന്നു !
ഫോണില്‍ വിളിച്ചാലോ സ്വിച്ച് ഓഫ് പറയുന്നു
ബന്ധപെടുവാന്‍ ഒരു മാര്‍ഗവും ഇല്ലാതെ ആയി
കൊറിയര്‍ ആയി വിട്ട ലെറ്റര്‍ മേല്‍വിലാസം ഇല്ലാതെ
തിരിച്ചു വന്നു വിട്ടതിലും വേഗത്തില്‍ .

പത്രം വായന ശീലമില്ലാത്ത അവന്‍ അന്ന്
പത്രമെടുത്ത്‌ സിനിമ പരസ്യങ്ങള്‍ ഓടിച്ചു നോക്കവേ
കണ്ണുകള്‍ മെല്ലവേ എന്തിലോ ഉടക്കി
താന്‍ ജീവന് തുല്യം സ്നേഹിച്ച തന്‍റെ "മിനി" യുടെ
കല്യാണ ഫോട്ടോ കൂടെ നല്ലൊരു ഗ്ലാമര്‍ പയ്യനും .....!

( മിനി എന്നത് ശരിയായ പേരല്ല ! കാരണം ഈ കുട്ടിയുടെ മു‌ന്നു സഹോദരന്മാര്‍ ഇവിടെ ഉള്ളതിനാലും എന്‍റെ ശരീരം കേടാകാതെ നോക്കേണ്ടത് എന്‍റെ ആവശ്യം ആയതിനാലും മാത്രം .)