I am Gasper Jenson , Chellanam (Cochin), Now i am living in Mundamveli. I am working in KSEB,Kannamaly section as an Oversear. My wife is Cicily and a daughter Maria Chris study at EMGHSS Fortkochi in +2 .

Tuesday, February 26, 2008

എഴുപുന്ന _ ഭൂമിയിലെ സ്വര്‍ഗം

ചെല്ലാനത്തിന് കിഴക്ക് ആയി ഉള്ള ഒരു ഗ്രാമമാണ് എഴുപുന്ന. മനോഹരമായ പുഴയോരവും തെങ്ങിന്‍ തോപ്പുകളും ഈ ഗ്രാമത്തെ സ്വര്‍ഗ്ഗ തുല്ലിയം ആക്കി . ഈ പുഴയിലൂടെ കൊച്ചുകൊച്ചു വള്ളങ്ങളില്‍ നാട്ടുകാരായ സ്ത്രീകളും കുട്ടികളും മറ്റും വള്ളം തുഴന്ച്ഞു പോകുന്നത് കാണുവാന്‍ വളരെ രസകരമാണ്.
ഇവിടെ കിട്ടുന്ന അന്തികള്ളും ഞണ്ട് കറിയും വളരെ പ്രസിദ്ധമാണ്. ഞാന്‍ എന്‍റെ ചെറുപ്രായത്തില്‍ കൂട്ടുകാരുടെ കൂടെ ഒരുപാടു പ്രവശം ഇവിടെ ഞണ്ട് തിന്നുവാന്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ഇവിടെ വന്നിരുന്നു അപ്പോള്‍ ഞാന്‍ ഒരുപാടു പഴയ കാര്യങ്ങള്‍ ഓര്‍ത്തു ! ഈ പുഴയും , ഈ തീരവും , തെങ്ങിന്‍ തോപ്പുകളും എല്ലാം എല്ലാം എന്‍റെ ജീവിതത്തില്‍ മറക്കാത്ത ഓര്‍മകള്‍ നല്ല നല്ല ഓര്‍മകള്‍ എനിക്ക് നല്കുന്നു .........!

Friday, February 22, 2008

ചീനവല കൊച്ചിയുടെ മുഘമുദ്ര

കൊച്ചിയില്‍ എത്തുന്ന ഭൂരിഭാഗം ആളുകളും ഇഷ്ടപെടുന്ന ഒന്നാണ് മനോഹരമായ ഈ ചീനവല. ഈ വല
വലിക്കുന്നത് കാണുവാന്‍ അവര്‍ ആകാംഷയോടെ നില്ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് . ഒരു വലയില്‍ എട്ടു പണിക്കാര്‍ ഓളം പണി എടുക്കുന്നുണ്ട്. ഈ വലയുടെ സമീപത്തു നിന്നു ഫോട്ടോ എടുക്കുന്നത് വലിയ കാര്യമായി അവര്‍ കരുതുന്നു. കഴിഞ്ഞ ദിവസം ഒരു മദാമ്മ വലക്കരനോട് ഒരു സംശയം ചോദിച്ചു. ഈ വലയുടെ അറ്റത്തായി കുറെ വലിയ കല്ലുകള്‍ കേട്ടിയെട്ടിരികുന്നത് എന്തിനാണ്? നമ്മുടെ വലക്കാരന്‍ തനിക്ക് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ തട്ടിവിട്ടു "ഈ കല്ലുകള്‍ എന്‍റെ അപ്പന്‍ പണ്ട് കെട്ടിയിട്ടതാണ് പിന്നെ ഞാനായിട്ട്‌ അത് അഴിച്ചില്ല , പിന്നെ ഉടനെ ഞാന്‍ ഒരു വീട് പണിയുന്നുണ്ട് അപ്പോള്‍ തറയില്‍ ഇടാന്‍ ഞാന്‍ ഈ കല്ലുകള്‍ എടുക്കാം എന്ന് ഓര്‍ത്തിരിക്കയാണ് " ആ മദാമ്മ തിരിച്ചു പൊരുമ്പോള്‍ ഞാ‍ന്‍ അവരോട് ആ കല്ലിന്‍റെ ഉപയോഗം പറഞ്ഞപ്പോള്‍ അവര്‍ വളരെ നേരം ചിരിച്ചുപോയി . ആ മദാമ്മ എന്നോട് വളരെ നന്ദി പറയുകയും അവരുടെ ഇമെയില്‍ അഡ്രസ്സ് എനിക്ക് തരുകയും ചെയ്തു .

Sunday, February 17, 2008

നിങ്ങള്‍ മദ്യം കുടിക്കുമോ ?



എന്‍റെ ഒരു ചെറിയ സ്വപ്നം

എന്‍റെ ഒരു ചെറിയ സ്വപ്നമാണ് ഇതുപോലെ ഒന്നു സ്വന്തമാക്കാന്‍ എന്ന് ഞാന്‍ പറഞാല്‍ അത് ഒരു ഒരിക്കലും നടക്കാത്ത സ്വപ്നമാണ് എന്ന് എന്നെ അറിയുന്ന എല്ലാവര്‍ക്കും പറയന്‍ പെട്ടെന്ന് കഴിയും. അതാണ് സത്യം എന്ന് എനിക്കും അറിയാം ..! അപ്പോള്‍ എന്‍റെ സ്വപ്നം എന്താണ് എന്നല്ലേ ? ഒരു ദിവസം ഒരേയൊരു ദിവസം ഇവിടെ ഒന്നു കഴിയണം . എന്‍റെ സ്വപ്നം പൂവണിയന്‍ എന്നോട് ഒപ്പം നിങ്ങളും പ്രാര്‍ത്ഥിക്കണം .

Friday, February 15, 2008

കള്ള് ഇല്ലാത്ത ആഘോഷം

മദ്യംഇല്ലാതെ ഇന്നു യാതൊരു ആഘോഷവും ഇല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുകയാണ്. കല്യാണ ആഘോഷങ്ങള്‍കും മറ്റും ഇന്നു വളരെയേറെ പണം ചിലവിടുന്ന ഒരു പ്രവണത നമ്മള്‍ മലയളികളില്‍ പൊതുവേ കണ്ടുവരുന്നുണ്ട്. ഈ പ്രവണത നമ്മള്‍ മാറ്റിയില്ല എങ്ങില്‍ നാശതിലെക്കാന് നമ്മള്‍ പോകുന്നത് എന്ന് മനസിലാക്കേണം . സന്തോഷം വന്നാലും സങ്ങടം വന്നാലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. " കുടിക്കണേ വേകം കുടി പിണം എടുക്കാന്‍ അച്ഛന്‍ ഇപ്പോള്‍ എത്തും ബാക്കി ഉണ്ടേല്‍ സംസ്കാരം കഴിഞ്ഞു വന്നിട്ട് അടിക്കാം " എന്ന് ഒരു മകന്‍ തന്റെ പിതാവ് മരിച്ചപ്പോള്‍ പറഞ്ഞതു എനിക്ക് കേള്കേണ്ടി വന്നിടുണ്ട് . മാറണം അല്ലെങ്ങില്‍ മാറ്റണം ഈ അവസ്ഥ ...! നല്ല ഒരു നാളെയ്കയെ നമുക്കു ഒന്നിച്ചു പ്രവര്‍ത്തിക്കാം. വേണ്ട ഇനി എന്‍റെ വീടിലെ പരുപാടികള്‍ മദ്യം ഇല്ലാതെ ആയിരിക്കും.

Thursday, February 14, 2008

Chellanam Kadaltheeram















ഈ കടല്‍ തീരത്ത് എന്‍റെ ചെറുപ്പ കാലത്ത് മിക്ക ദിവസങ്ങളിലും പോയി ഇരിക്കാറുണ്ട് . മനസിന്‌ ടെന്‍ഷന്‍ ഉള്ള സമയങ്ങളില്‍ ഇവിടെ കടലിലെക് നോക്കി ഇരുന്നാല്‍ മനസിന്‌ നല്ല സുഖം കിട്ടുമായിരുന്നു. ഞാന്‍ എന്‍റെ യൌവന കാലതെല്ലാം രാവിലെ ഈ കടല്‍ തീരത്ത് വന്നിരിക്കുമായിരുന്നു . തിരികെ പോരുമ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞ അനുഭവം മനസില്‍ തോന്നാറുണ്ട്. ഈ കടല്‍ തന്നെ ചില സമയത്തു കലി തുള്ളി കരയിലേക്ക് വന്നു കരയില്‍ ഒരുപാടു നാശ ന്നഷ്ടടങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നിരുന്നാലും ഞങ്ങള്‍ ഈ കടലിനെ ഒരുപാടു സ്നേഹിക്കുന്നു. എന്‍റെ നാട്ടിലെ ഒരുപ്ടുപേര്‍ കടലിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ടേ. മല്സ്യം പിടിക്കുവാന്‍ നാട്ടുകാര്‍ കടലില്‍ പോയാല്‍ അവരുടെ ആശ്രിധര്‍ അവര്‍ വരുന്നതു വരെ കരയില്‍ കാത്തിരിക്കും. ഒരിക്കലും മറക്കാത്ത ഒരുപാടു ഓര്‍മകള്‍ തന്ന ഈ കടല്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

Hay baby


ഹല്ലോ ബേബി സുഖമാണോ
ഗാസ്പേര്‍ പിക്ചര്‍ collections

Thursday, February 7, 2008

Ente Naadu chellanam photos

ഇന്നു ഞാന്‍ എന്റെ ഒരു പഴയ കൂട്ടുകാരനെ കണ്ടു. പ്രിന്‍സ് എന്ന് വിളിക്കുന്ന നിക്കോ. അവന്‍ ഇപ്പോള്‍ ചുള്ളികള്‍ സ്കൂളില്‍ ആണ് ജോലി . അവനെ കാണുവാന്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ എന്റെ പഴയ കൂടുകാരായ ചെല്ലനതുള്ള ജെയിംസ്, സോണി എന്നിവരെ ഞാന്‍ കണ്ടു. അവരും നിക്കൌടെ കൂടെ ജോലി നോക്കുകയാണ്.